കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുനായ്ക്കളെയാണ് പുലി കടിച്ചത്. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലേയും പട്ടികളെയാണ് പുലി അക്രമിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.