അടിമാലി : അടിമാലി പ്രിൻസ് സ്റ്റുഡിയോ ഉടമ ചിറ്റടിച്ചാലിൽ പ്രിൻസ് (58) ബൈക്ക് അപകടത്തിൽ മരിച്ചു.രാത്രി 9 മണിയോടെ അടിമാലി ബി.എസ് എൻ എൽ റോഡ് വഴി വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കലുങ്കിൽ നിന്നും തോട്ടിലേക്ക് ബൈക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ. രതി കൊന്നത്തടി തെള്ളിപ്പടവിൽ കുടുംബാംഗം,മക്കൾ. പ്രവീൺ, പ്രമോദ് മരുമക്കൾ. അജ്ജു, ഇന്ദു.