പൂഞ്ഞാർ :ത്രിതല പഞ്ചായത്ത്കളെ സാമ്പത്തികമായി ഞെരുക്കുന്ന പരിപാടി, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിഅഡ്വ : ജോമോൻ ഐക്കര അവശ്യപ്പെട്ടു. പൂഞ്ഞാർ തെക്കേകര മണ്ഡലം കോൺഗ്രസ് കമ്മറ്റി, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കലും, പൂഞ്ഞാർ മാവേലി സ്റ്റോറിനും മുൻപിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പ് സാമ്പത്തിക വർഷം, പദ്ധതി വിഹിതം ആയി 1.25 കോടി രൂപ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ന് നൽകാനുണ്ടെന്ന് ധർണ ക്ക് നേതൃത്വം നൽകിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പാർലിമെന്ററി പാർട്ടി ലീഡറുമായ റോജി തോമസ് മുതിരന്തിക്കൽ പറഞ്ഞു.
കൂടാതെ, “ലൈഫ് ” ഭവന പദ്ധതിയിക്ക് അവശ്യമായ ഫണ്ടുകൾ കേരള സർക്കാർ അനുവദിച്ചു നൽകുക,7 മാസത്തെ ഷേക്മ പെൻഷൻ കുടിശിക തീർത്തു നൽകുക, മാവേലി സ്റ്റോറിൽ സബ്സിഡി സാധനങ്ങൾ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് പാർട്ടി ധർണ നടത്തിയത്.
ധർണയെ അഭിസംബോധന ചെയ്തു കൊണ്ടു, കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ;അഡ്വ : സതീഷ് കുമാർ, ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപള്ളി, M C വർക്കി, രാജമ്മ ഗോപിനാഥ്,K K കുഞ്ഞുമോൻ,അജിത് കുമാർ;നെല്ലിക്ക ചാലിൽ,P G ജനാർദ്ദനൻ,മേരി തോമസ്,സണ്ണി കല്ലാറ്റ്,വിജയ കുമാരൻ നായർ,
ബേബി കുന്നിൽ പുരയിടം,മേരി മുതലകുഴി,ഷൈനി ബേബി വടക്കേൽ,M C തോമസ്,മധു പൂതകുഴി,കുര്യാച്ഛൻ വയലിൽ,അഡ്വ : ബോണി മാടപള്ളി,
സുഭാഷ് പുതുപുരക്കൽ,ജോജോ വാളിപ്ലാക്കൽ,വിനോദ് പുലിയല്ലും പുറത്തു,സന്തോഷ് കൊട്ടാരം,മാത്യു തുരുത്തൽ,റെമി കുളത്തിനാൽ തുടങ്ങിയവർ സംസാരിച്ചു