സന: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു. ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസ് പതാകയുള്ള ചരക്കു കപ്പലിനു നേര്‍ക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്ന ഇതാദ്യമാണ്.
ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് കപ്പലിനു നേരെയാണ് ആക്രമണം. ബാര്‍ബഡോസിനായാണ് സര്‍വീസ് നടത്തുന്നത്. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യന്‍ നാവിക സേനയും രംഗത്തുണ്ട്.