Kerala

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ രാമപുരം കാർഷികോത്സവം മാർച്ച് 10ന്

 

കോട്ടയം :രാമപുരം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിൻ്റെയും സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 10ന് ‘രാമപുരം കാർഷികോത്സവം’ എന്ന പേരിൽ കാർഷിക വിള പ്രദർശനവും വിപണനവും നടത്തപ്പെടുന്നു.

സെൻ്റ് അഗസ്റ്റിൻസ് ഫൊറാനാപള്ളി പാരീഷ്ഹാളിൽ വച്ച് ഞായറാഴ്‌ച രാവിലെ 8 മുതൽ വൈകുന്നേരം 5 നടക്കുന്ന പരിപാടിയിൽ കാർഷിക വിള പ്രദർശന മത്സരം, കാർഷിക സെമിനാറുകൾ, കാർഷികോപകരണ വിപണനവും പ്രദർശനവും, കാർഷിക രംഗത്തെ നൂതനാഭിമുഖ്യങ്ങൾ പരിചയപ്പെടുത്തൽ, അലങ്കാര മത്സ്യ പ്രദർശനം, മികച്ച കർഷകരെയും സംരംഭകരെയും ആദരിക്കൽ, നാടൻ ഭക്ഷ്യ വിഭവങ്ങളുടെ ഫുഡ്‌കോർട്ട്, വിവിധ കലാപരിപാടികൾ മുതലായവ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.

ഞായറാഴ്‌ച രാവിലെ 8ന് രാമപുരം ഫൊറോനാപള്ളി വികാരി വെരി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് 1.30ന് PSWS സോൺ വാർഷികവും വനിതാദിനവും നടത്തപ്പെടുന്നു. പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും.

മികച്ച സംരംഭകരെയും കർഷകരെയും മാണി സി. കാപ്പൻ എം.എൽ.എ. ആദരിക്കും. ഡോ, ഫിലോമിന ജോസ് വനിതാദിന സന്ദേശം നൽകും. രാമപുരം ഫൊറോനാപള്ളി വികാരി റവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം, PSWS രൂപതാ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, സോൺ ഡയറക്ടർ ഫാ. ജോൺ മണാങ്കൽ, ജനറൽ കൺവീനർ ബിനു ജോസഫ് മാണിമംഗലം, സോണൽ കോ-ഓർഡിനേറ്റർ ആലീസ് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിക്കും. രാമപുരം കാർഷികോത്സവം കർഷകർക്കും കൃഷിക്കാർക്കും ഉണർവേകുന്ന ഒരു മികച്ച അനുഭവമായിരിക്കുമെന്ന് ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജോൺ മണാങ്കൽ, ബിനു മാണിമംഗലം, തോമസ് പുണർത്താംകുന്നേൽ, കെ കെ ജോസ് കരിപ്പാക്കുടിയിൽ, റോസമ്മ, അരുൺ കുളക്കാട്ടോലിക്കൽ;ജോബി പുളിക്കയിൽ ,അപ്പച്ചൻ കിഴക്കേക്കുന്നേൽ ,ആലീസ് ജോർജ് തുടങ്ങിയവർ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8589901999

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top