കാട്ടുപന്നിയെ കണ്ട് പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയില്‍ ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍.50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ആണ് വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് കണ്ടെത്തിയത്.എലിസബത്തിനെ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കാണാതായത്.
എലിസബത്ത് പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റില്‍ വീണത്.വീട്ടുകാരും നാട്ടുകാരും ഈ സമയം എലിസബത്ത് കിണറ്റില്‍ വീണ കാര്യം അറിയാതെ എലിസബത്തിനായി തിരച്ചില്‍ നടത്തിയിരുന്നു.
ഇന്ന് ഉച്ച കഴിഞ്ഞ് നടത്തിയ തുടർ അന്വേഷണത്തിലാണ് എലിസബത്ത് കിണറ്റീല്‍ വീണ വിവരം അറിയുന്നത്. അടൂരില്‍ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എലിസബത്തിനെ രക്ഷപെടുത്തി. അടൂരിൽ ആശുപത്രിയിൽ കഴിയുകയാണ് എലിസബത്ത്..