പണിമുടക്കിയ സോഷ്യൽ മീഡിയ ആപ്പുകൾ തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകൾ തിരിച്ചു വന്നത്.ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്‌വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ലഭിച്ച മറുപടി.
ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു.അതെ സമയം മെറ്റാ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാൻ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് വക്താവ് എക്സസിൽ പ്രതികരിച്ചു.’ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ആളുകൾക്ക് പ്രശ്നമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ പ്രവർത്തിക്കുകയാണ്’ എന്ന് ആൻഡി സ്റ്റോൺ എക്സിലെ പോസ്റ്റിൽ പറഞ്ഞു