കാഞ്ഞിരപ്പള്ളി:ഈ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി ചാലക്കുടി ലോക്സഭാ മണ്ഡലം പിടിച്ചെടുത്തു കൊണ്ട് കേരളത്തിൽ ഒരു പുതുയുഗ പിറവി കുറയ്ക്കുമെന്ന് ട്വന്റി 20 കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ്.ട്വന്റി 20 പാർട്ടിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പുതൃക്കയിൽ ട്വന്റി 20 നടത്തിയ ഐതീഹസികമായ പൊതു സമ്മേളനത്തിൽ ഇരുപതിനായിരം പേര് പങ്കെടുത്തെങ്കിൽ കഴിഞ്ഞ ആഴ്ചയിൽ കിഴക്കമ്പലത്ത് നടന്ന പൊതു സമ്മേളനത്തിൽ മുപ്പതിനായിരം പേരാണ് പങ്കെടുത്തതെന്നും ഇത് ട്വന്റി 20 യുടെ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നതെന്നും സജി തോമസ് പറഞ്ഞു.
മാർച്ച് 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് കാഞ്ഞിരപ്പള്ളി സർക്കിൾ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ . കാഞ്ഞിരപ്പള്ളിയുടെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 95-ലധികം പ്രതിനിധികൾ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് തോമസ് കോഴിമല അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് മുഖ്യപ്രഭാഷണം നടത്തി. സക്കീർ ഹുസൈൻ പുതുപ്പറമ്പിൽ,പ്രൊഫ. റോയി ജോർജ് അരയത്തിനാൽ എന്നിവർ പ്രസംഗിച്ചു.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെയും 146 വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് ട്വന്റി-20 പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് പറഞ്ഞു.