കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഒരു വനിതയുള്‍പ്പെടെ മൂന്നു പേര് കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചിരുന്നത്.
ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു. ഇയാള്‍ സ്വര്‍ണം നാലു ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ ഇയാളില്‍നിന്ന് സ്വര്‍ണ ചെയിനും വളയും കണ്ടെടുത്തു.