Kerala

ഇടുക്കിയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി

ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. വിജയം സുനിശ്ചിതമെന്ന് ജോയിസ് ജോർജ്ജ് കോതമംഗലം :ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇന്ന് രാവിലെ 8 മണിയോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ആദ്യമായി കോതമംഗലം നഗരത്തിലെത്തിയ എൽ.ഡി.എഫ് ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജോയിസ് ജോർജ്ജിനെ കാത്ത് നേതാക്കളും പ്രവർത്തകരുമടക്കം വൻ ജനാവലിയാണ് കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റിന് സമീപം സ്വീകരിക്കാൻ കാത്ത് നിന്നത്.

ജോയിസ് എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളികളുണർന്നു. തുടർന്ന് ആൻ്റണി ജോൺ എം.എൽ.എ, സി. പി. എം. സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി. പി. ഐ. സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (എം.) നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ.സി. ചെറിയാൻ, എൻ.സി.പി ( ശരത് പവാർ ). നിയോജകമണ്ഡലം പ്രസിഡൻ്റ് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, കേരള കോൺഗ്രസ് ( സ്ക്കറിയ) നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാജി പീച്ചക്കര,കോൺഗ്രസ് (എസ്) നിയോജകമണ്ഡലം പ്രസിഡൻ്റ് സാജൻ അമ്പാട്ട്, എന്നിവരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.എസ് ബാലൻ, പി.പി. മൈതീൻഷാ,എം.എസ്. ജോർജ്ജ് ,അഡ്വ പോൾ മുണ്ടയ്ക്കൽ,

ജിജി പുളിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിലെ ബസ്, ആട്ടോ ടാക്സി, ചുമട്ട് തൊഴിലാളികളടക്കം നിരവധി പേർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. 2014-2019 കാലഘട്ടത്തിലെ എൽ.ഡി.എഫ്. പ്രതിനിധിയായിട്ടുള്ള അഞ്ച് വർഷത്തെ എൻ്റെ പ്രവർത്തനവും പദ്ധതികൾ നടപ്പിലാക്കിയതും ആയ വികസന പ്രവർത്തനങ്ങളും – 2019-2024 ലെ അഞ്ച് വർഷം യു . ഡി. എഫ്. എം.പി.യുടെ മണ്ഡലത്തിലെ അവകാശവാദമുന്നയിച്ചിട്ടുള്ള വികസനപ്രവർത്തനങ്ങളും വിലയിരുത്തിയാൽ മാത്രം മതി എൽ.ഡി.എഫിൻ്റെ ജയം സുനിശ്ചിതമെന്ന് ജോയിസ് ജോർജ്ജ് എം.പി.

കോതമംഗലത്ത് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് പറഞ്ഞു. രാജ്യത്ത് സംഘപരിവാർ വർഗ്ഗീയതയെ ചെറുത്ത് തോൽപിക്കുവാനും മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനും മതേതരത്വം സംരക്ഷിക്കാനും ഇടത് പക്ഷജനാതിപത്യ മുന്നണിക്കേ കഴിയൂവെന്നും ആയതിനാൽ ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഈ സാഹചര്യത്തിൽ അനുവാര്യമാണെന്ന് ജനം മനസ്സിലാക്കിയുട്ടുണ്ടെന്നും ജോയിസ് ജോർജ്ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top