ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയും ബിജെപിയുടെ ഉന്നതതലയോഗം. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് അതിന്റെ ഭാഗമായിട്ടാണ് ഉന്നത നേതാക്കളുടെ യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രി മോദി, അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക വിശദമായി വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സ്വവസതിയില്‍ അമിത് ഷായും നദ്ദയുമായും പ്രത്യേക കൂടിക്കാഴ്ചയും നടത്തി. അതേസമയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ബിജെപി ഓഫീസില്‍ നിലവില്‍ പരിഗണയിലുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പരിശോധിച്ചു.