പാലാ :അരുണാപുരം സ്കൂളിലെ മണ്ണ് കടത്തൽ അന്വേഷണം നടത്തി സത്യവസ്ഥ പുറത്ത് കൊണ്ടുവരണം ;എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി ആവശ്യപ്പെട്ടു. പാലാ നഗരസഭയിലെ പ്രതിപക്ഷത്തെ പിന്തുണക്കുന്ന 23-ാം വാർഡ് കൗൺസിലറായ ജിമ്മി ജോസഫിൻ്റെ വാർഡിൽ സ്ഥിതി ചെയ്യുന്ന അരുണാപുരം സ്കൂളിൻ്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും അടുക്കള മെയിൻ്റൻസിനുമായി അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം റോഡിതര ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിരുന്നതായും അതിൻ പ്രകാരമാണ് അവിടെ നിർമ്മാണ വേലകൾ നടക്കുന്നത് എന്നും എൽ ഡി എഫ് സമിതി ചൂണ്ടിക്കാട്ടി.
ഒരു വാർഡിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കണ്ടതും ആ വാർഡിലെ കൗൺസിലർ തന്നെയാണ്. പരാതിയുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ സമർപ്പിക്കുന്നതിനും പകരം ഇലക്ഷൻ മുന്നിൽ കണ്ട് രാഷ്ട്രിയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ക്രമക്കേടുകൾ ഉണ്ടെങ്കിൽ പരാതി നൽകാതെ സ്കൂൾ സന്ദർശിക്കുമെന്ന് പറയുന്നത് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും ഈ വിഷയത്തിൽ സ്കൂളിൽ എൽ ഡി എഫ് പാർലമെൻ്ററി പാർട്ടിയും സന്ദർശനം നടത്തുംമെന്നും എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി നേതാക്കൾ പറഞ്ഞു.