കോഴിക്കോട്: തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 74 കാരിക്ക് ഗുരുതര പരിക്ക്. റിട്ട.അധ്യാപിക കൂടിയായ നടുവാനിയിൽ ക്രിസ്റ്റീനയ്ക്കാണ് പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.
കാലിന്റെയും കയ്യുടെയും എല്ലുകൾ പൊട്ടിയ ഇവരെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയുടെ എല്ലുപൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. വയോധികയെ ആക്രമിച്ച ശേഷം സ്കൂളിൽ പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കും കാട്ടുപന്നി പാഞ്ഞുകയറി. കുട്ടികൾക്കാർക്കും പരിക്കില്ല.