Kerala

വന്യമൃഗശല്യത്തിന് പരിഹാരം വേണം: ഡീന്‍ കുര്യാക്കോസിന്റെ സമരം രണ്ടാം ദിനത്തിലേക്ക്

ഇടുക്കി: മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ വനംമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ​ഗത്തിൽ തീരുമാനിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി ദേവികുളം എംഎല്‍എ എ രാജയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top