കല്ലറ തെക്കേഈട്ടിത്തറ വിഷ്ണു (31)ആണ് അപകടത്തിൽ മരിച്ചത്.അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ മണർകാട് – പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം.എതിർദിശയിൽ നിന്നും എത്തിയ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പേരൂരിലെ ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കും എതിർദിശയിൽ നിന്നും എത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാർ ചേർന്ന് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.