കോട്ടയം: വളരെ അനുകൂലമായിട്ടുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോർജ്ജ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ചുവരണം. ദേശീയ തലത്തില്‍ മാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിന് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ നല്ലൊരു സംഭാവന നല്‍കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. യുഡിഎഫ് 20ല്‍ 20സീറ്റിലും മത്സരിച്ചുവരണം. അത് ഡല്‍ഹി ഭരണമാറ്റത്തിന് സഹായകമാകും എന്ന ചിന്താഗതി ജനങ്ങള്‍ക്കിടയിലുണ്ടെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയവും ജനങ്ങള്‍ കണക്കിലെടുക്കും. ഇന്നത്തെ അഴിമതി നിറഞ്ഞ ഭരണം, ആ ഭരണത്തിന് ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മാറ്റമുണ്ടാകുമെന്ന നിലയിലല്ല. വളരെ ശക്തമായ താക്കീതായിരിക്കും കൊടുക്കുന്നത്. അത് ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഒരു കാര്‍ഷിക മേഖലകൂടിയാണ്. നെല്‍കർഷകർ നേരിടുന്ന പ്രശ്‌നങ്ങള്‍. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, കോട്ടയം റബ്ബറിന്റെ കേന്ദ്രമാണ്. കോട്ടയം വിശേഷിപ്പിക്കപ്പെടുന്നത് ലാന്‍ഡ് ഓഫ് ലാറ്റക്‌സ് ലേക്‌സ് ആന്‍ഡ് ലെറ്റേഴ്സ് എന്നാണ്. ഒരു അക്ഷരനഗരി, പ്രധാനമാധ്യമങ്ങളുടെ നഗരം കൂടിയാണ് കോട്ടയമെന്നും അദ്ദേഹം വ്യക്തമാക്കി.