പത്തനംതിട്ട: ലക്ഷ്യബോധമില്ലാത്ത കുറേ പാര്‍ട്ടികളുടെ മുന്നണിയാണ് യുഡിഎഫ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം ഇടതുപക്ഷത്തോടൊപ്പം നില്ക്കും. കേന്ദ്രവും യുഡിഎഫും എത്ര എതിര്‍ത്താലും കേരളത്തില്‍ ഒരു വികസന പദ്ധതി പോലും മുടങ്ങില്ലെന്നും ഇ പി ജയരാജന് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നയിക്കുന്ന സമരാഗ്നി പരിപാടി വെറും ഗ്രൂപ്പ് കളിയായി മാറിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇടത് മുന്നണി സര്‍ക്കാരിന് വികസന പദ്ധതികള്‍ സംബന്ധിച്ച് കൃത്യമായ പ്ലാനിങ്ങ് ഉണ്ട്. കേന്ദ്രവും യുഡിഎഫും എത്ര എതിര്‍ത്താലും കേരളത്തില്‍ ഒരു വികസന പദ്ധതിയും മുടങ്ങില്ലെന്നും ഇ പി ജയരാജന് വ്യക്തമാക്കി.