Kerala

കിഫ്ബി യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് പ്രാര്‍ത്ഥന; നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ കഴിയും: തോമസ് ഐസക്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിഫ്ബി വിഷയം യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ചര്‍ച്ചയാക്കിയാല്‍ കിഫ്ബി വഴി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാനാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകില്ലായെന്ന നിലപാടില്‍ മാറ്റിമില്ലെന്നും തോമസ് ഐസക്  പറഞ്ഞു.

ഇഡിക്ക് അറിയാത്ത കാര്യം യുഡിഎഫിനും എന്‍ഡിഎയ്ക്കും അറിയാമെങ്കില്‍ അവര്‍ പറയട്ടെ. നാലാം വട്ടം ആന്റോ ആന്റണി മന്‍സരിക്കുന്നത് ഗുണമോ ദോഷമോ എന്ന് ജനം തീരുമാനിക്കട്ടെ. ജയിക്കുമെന്ന ആന്റോ ആന്റണിയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും തോമസ് ഐസക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top