Kerala

ഭാര്യയുടെ സ്‌കൂട്ടർ കത്തിച്ച ശേഷം;ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എടവിലങ്ങ് പാറക്കൽ ലാലുവാണ് അറസ്റ്റിലായത്. കുഞ്ഞയിനിയിലുള്ള വാടകവീട്ടിൽ താമസിച്ചുവരുന്ന ഭാര്യയെയും, കുട്ടികളെയും തീവച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ വീടിന്റെ ജനൽ അടിച്ച് പൊട്ടിച്ച് ജനലിലൂടെ പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും, വീടിന് മുൻവശത്ത് സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്തു.

ശബ്ദം കേട്ട് ഉറക്കം ഉണർന്ന ഭാര്യ ഉടൻ തന്നെ കട്ടിലിലെയും, കിടക്കയിലേയും തീ വെള്ളമൊഴിച്ച് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രതിയായ ലാലു മുൻപ് ഭാര്യ രാഖിയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിന്ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top