തൊടുപുഴ :കരിങ്കുന്നം സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിനെ കവച്ചു വച്ച് ആം ആദ്‌മി പാർട്ടി രണ്ടാമതെത്തി;എല്ലാ സീറ്റിലും യു ഡി എഫ് ആണ് വിജയിച്ചതെങ്കിലും എ എ പി ശരാശരി 800 വോട്ടുകൾ നേടി.വിജയിച്ച യു ഡി എഫ് സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് 1999 ആകുമ്പോൾ എ എ പി സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് 999 ആണ് .
കരിങ്കുന്നം പഞ്ചായത്തിലെ ഉപ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി എ എ പി വിജയിച്ചതും കരിങ്കുന്നം ടൗൺ വാർഡിലായിരുന്നു .അതിൽ നിന്നും ആവേശം ഉൾക്കൊണ്ടു കൊണ്ട് കരിങ്കുന്നം സഹകരണ ബാങ്കിലേക്ക് എ എ പി മൽത്സരിച്ചപ്പോൾ രണ്ടാം സ്ഥാനത്താണ് എത്തി ചേർന്നത് .ബാങ്കിലെ പരാജയം മുന്നിൽ കണ്ട യു ഡി എഫ് ഏകദേശം 900 പാനൽ വോട്ടുകൾ പുതുതായി ചേർത്തിരുന്നതായി എ എ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് ജേക്കബ്ബ് മാത്യു കോട്ടയം മീഡിയയോടി പറഞ്ഞു .
അതുപോലെ വ്യാപകമായി മദ്യം ഇറക്കിയും വോട്ടുകൾ ശേഖരിച്ച യു ഡി എഫിന്റെ മരണമണിയാണ് കരിങ്കുന്നത്ത് മുഴങ്ങിയതെന്നു അദ്ദേഹം പറഞ്ഞു.ആഹ്ളാദ പ്രകടനത്തിൽ ആം ആദ്മി പാർട്ടിക്കാരെ പുലഭ്യം വിളിച്ചത് തന്നെ എ എ പി ക്കാരെ അവർ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ജേക്കബ്ബ് മാത്യു പറഞ്ഞു .അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ എ പി കരിങ്കുന്നം പഞ്ചായത്ത് പിടിച്ചെടുക്കുമെന്നും.കരിങ്കുന്നം പഞ്ചായത്തിലാകെ എ എ പി യുടെ സന്ദേശം എത്തിക്കാൻ കഴിഞ്ഞതാണ് എ എ പി യുടെ വിജയമെന്നും എ എ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് ജേക്കബ്ബ് മാത്യു കോട്ടയം മീഡിയയോടി പറഞ്ഞു .
കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ എ എ പി സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ..
കുര്യാക്കോസ് v c 707
ജിയോ ജോസ് 875
ടോമി അഗസ്റ്റിൻ 727
ബാബു എബ്രഹാം 849
ബിജോ ജോൺ 582
മനോജ് ജോസഫ് 999
ജമീന ബിനോയ് 720
മിനി സ്റ്റീഫൻ 945
ഷിനിമോൾ 829
ദീപു ദാസ് 803
ജെറി ജോർജ് 876