Kerala

പൂഞ്ഞാർ സംഭവം:മാപ്പ് പറഞ്ഞ് പ്രശ്നം തീർക്കേണ്ട;വികാരിയുടെ നിർദ്ദേശം തള്ളി മാർ കല്ലറങ്ങാട്ട്

കോട്ടയം :ഇന്നലെ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതികള്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന നിര്‍ദേശം അരുവിത്തുറ പള്ളി വികാരി മുന്നോട്ട് വെച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ച് ഈ തീരുമാനം അഗീകരിക്കണമെന്ന് യോഗത്തിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു.

എന്നാല്‍, ഈ തീരുമാനം പാല രൂപത തള്ളി. തുടര്‍ന്ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളിയിലെത്തി വികാരിയുമായി കൂടി കാഴ്ച നടത്തി. പള്ളിയില്‍ അടിയന്തര യോഗം ചേരുന്നുണ്ട്. പ്രതിനിധി യോഗത്തിന് പകരം ഇടവക ജനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെട്ട യോഗമായിരിക്കും. പള്ളി കോമ്പൗണ്ടില്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ പറ്റി യോഗം ചര്‍ച്ച ചെയ്യും.

പാല രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുമെന്ന് കല്ലറങ്ങാട്ട് പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് സാമൂഹ്യദ്രോഹികളാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദേഹം ആശ്യപ്പെട്ടു. ഇന്ന് രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തണമെന്നും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും പാല രൂപത ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top