കൊച്ചി: വന്‍തോതില്‍ ഭൂമിയുള്ളവരെ പരിപോഷിപ്പിക്കാനുള്ളതല്ല ഭൂമി പതിച്ചുനല്കാന് നിയമവും ചട്ടങ്ങളുമെന്ന് ഹൈക്കോടതി. സമ്പന്നര്‍ക്കും ശക്തര്‍ക്കുമല്ല, പാവപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വയനാട്ടില്‍ പള്ളിക്ക് സര്‍ക്കാര്‍ നല്കിയ 14ഏക്കറോളം ഭൂമിയുടെ പട്ടയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ഏക്കറിന് നൂറ് രൂപ നിരക്കില്‍ മാനന്തവാടി കല്ലടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് ഭൂമി പതിച്ചുനല്‍കിയതാണ് റദ്ദാക്കിയത്. വീട് വയ്ക്കാന്‍ ഭൂമിയില്ലാത്ത ആദിവാസികളുടെ അപേക്ഷകള്‍ മറികടന്നാണ് കുറഞ്ഞ നിരക്കില്‍ പതിച്ചുനല്‍കിയതെന്നാരോപിച്ച് സാമൂഹിക പ്രവര്ത്തകന് കെ മോഹന്‍ദാസ് ഉള്‍പ്പടെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.