Kerala

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സ നൽകിയ ആളെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: നേമത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ ആളെ കണ്ടെത്താനാകാതെ പൊലീസ്. മരിച്ച ഷമീറയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയെയും മകളെയും പ്രതിചേർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും നടപടി ഉണ്ടായില്ല. ഷമീറയുടെ പ്രസവ സമയം ഭർത്താവ് നയാസിനൊപ്പം ആദ്യ ഭാര്യയും മകളും ഉണ്ടായിരുന്നതായി നയാസ് തന്നെ മൊഴി നൽകിയിട്ടുണ്ട്. അക്യുപങ്ചർ പഠിച്ച മകൾ പ്രസവം എടുക്കാൻ ശ്രമിച്ചെന്നും മൊഴി ഉണ്ട്. എന്നാൽ ഇവർ രണ്ടു പേർക്കും എതിരെ ഇതുവരെ കേസ് എടുത്തിട്ടില്ല.

അക്യുപങ്ചർ ചികിത്സ നൽകിയ വ്യക്തിയെയും പിടികൂടാൻ ആയിട്ടില്ല. വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയായ ഷിഹാബുദീനെ തേടി ആദ്യ ദിവസം പൊലീസ് എത്തിയപ്പോൾ അയാൾ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും രജിസ്ട്രേഷൻ രേഖകൾ നൽകാൻ ഇയാൾ തയാറായില്ല. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഷമീറ മരിച്ച സംഭവത്തിൽ നിലവിൽ കേസെടുത്തിട്ടുള്ളത് നയാസിനെതിരെ മാത്രമാണ്. ചികിത്സ തേടാതെ ഉള്ള പ്രസവം സംബന്ധിച്ച് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നിർബന്ധിത ചികിത്സയ്ക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് ആയിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top