ചെറുതോണി: വന്യജീവി ശല്യം തടയാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുക, മനുഷ്യജീവനും, വീടുകളും, കൃഷികളും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം ഉയര്‍ത്തി, കാലതാമസം കൂടാതെ നല്‍കുക, കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുക, വനം വകുപ്പ് കര്‍ഷകര്‍ക്കെതിരായി എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും, വയനാട്, മാങ്കുളം ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി വന്യജീവി ശല്യം തടയണമെന്നാവശ്യപ്പെട്ട് പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളാ കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെയും കര്‍ഷക യൂണിയന്‍ ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ ചെറുതോണിയില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ നഗരംപാറ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ്ണയും നടത്തി.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി വന്യജീവിശല്യം തടയാനുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. പ്രഖ്യാപിക്കപ്പെട്ട 12000 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ വന്യജീവി ശല്യം തടയുന്നതിനായി 1000 കോടി രൂപ നീക്കി വയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൂടിയായ ജേക്കബ് ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം തുടര്‍ന്നാല്‍ ശക്തമായ ബഹുജനപ്രത്യക്ഷ സമരങ്ങളാരംഭിക്കുമെന്നും യു.ഡി.ഫ് ജില്ലാ കണ്‍വീനറായ എം.ജെ ജേക്കബ് മുന്നറിയിപ്പ് നല്‍കി.
കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ തോമസ് പെരുമന, നോബിള്‍ ജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചന്‍ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരളാ കോൺഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ ഉലഹന്നാന്‍, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ബിനു ജോണ്‍, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങും പള്ളില്‍ , വനിതാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഷൈനി സജി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എബി തോമസ്, പാര്‍ട്ടി നിയോജകമണ്ഡലം സെക്രട്ടറി ടോമി തൈലംമനാല്‍, കെ.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് വര്‍ഗീസ് സക്കറിയ, പാര്‍ട്ടി ജില്ലാ ഭാരവാഹികളായ കെ.എ.പരീത്,ബെന്നി പുതുപ്പടി, ടോമിച്ചന്‍ പി മുണ്ടുപാലം, അഡ്വ. ഷൈന്‍ വടക്കേക്കര, ലത്തീഫ് ഇല്ലിക്കല്‍, ബാബു കീച്ചേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.വി സുനിത, ഷൈനി റെജി, നേതാക്കളായ വി.എം. സെലിന്‍, സാജു പട്ടരുമഠം, ബ്ലെയ്സ് ജി. വാഴയില്‍, ഫിലിപ്പ് മലയാറ്റ്, ടി.വി ജോസുകുട്ടി വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട്, കട്ടപ്പന മണ്ഡലം പ്രസിഡണ്ട് ജോയി കുടക്കച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിനും കൂട്ട ധര്‍ണ്ണയ്ക്കും മണ്ഡലം പ്രസിഡണ്ടുമാരായ എ. ഡി.മാത്യു, അഭിലാഷ് പി.ജോസഫ്, ജോബി അഗസ്റ്റ്യന്‍, സണ്ണി പുല്‍ക്കുന്നേല്‍, ജോസ് മോടിക്കപുത്തന്‍പുര, സണ്ണി ജോര്‍ജ്ജ്, സജി പൂതക്കുഴി, നേതാക്കളായ ചെറിയാന്‍ പി.ജോസഫ്, വിന്‍സന്‍റ് വള്ളാടി, ജോസ് കുറുക്കന്‍കുന്നേല്‍, റ്റി.സി ചെറിയാന്‍ ,സി.വി തോമസ്, ഇ.പി ബേബി, പി.ജി പ്രകാശന്‍, മാത്യു കൈച്ചിറ, തോമസ് പുളിമൂട്ടില്‍, ജെയ്സണ്‍ അണക്കര, ജോബിള്‍ കുഴിഞ്ഞാലില്‍ ,ലൂക്കാച്ചന്‍ മൈലാടൂര്‍, കുര്യന്‍ കാക്കപ്പയ്യാനി, പി.റ്റി ഡോമിനിക്, സലിം പീച്ചാംപാറ, കെ.എച്ച് ജലാലുദ്ദീന്‍, ജോര്‍ജ്ജ് കുന്നത്ത്, ഷോബി മറ്റത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി സിബി, ബിന്‍സി റോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.