മൂവാറ്റുപുഴ : ടെറസിൽനിന്ന് വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.റാക്കാട് നെല്ലിമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ ബിബിൻ (37) ആണ് മരിച്ചത്.
പള്ളുരുത്തിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുമ്പോൾ കഴിഞ്ഞ ഞായറാഴ്ചയാണ് ടെറസിൽ നിന്ന് വീണത്.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (വ്യാഴാഴ്ച) പുലർച്ചെയാണ് മരിച്ചത്.
സംസ്കാരം ഇന്ന് (23-02-2024-വെള്ളി) രാവിലെ 10:00-ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളിയിൽ.മാതാവ്: ചിന്നമ്മ.അവിവാഹിതനാണ്.