കോട്ടയം :വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശേധന.കോട്ടയം ജില്ലയിലെ 7 വില്ലേജുകളിൽ രാവിലെ 11 മണി മുതൽ പരിശോധന നടന്നു.പെരുംബായിക്കാട് ;എരുമേലി സൗത്ത്;അയർക്കുന്നം ;വടയാർ;ബ്രഹ്മമംഗലം;കുറിച്ചി എന്നെ വില്ലേജ് ആഫീസുകളിലാണ് പരിശോധന നടന്നത്.
പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസ്സിസ്റ്റൻ്റ് ROR, ലൊക്കേഷൻ സെക്ച്ച്, സൈറ് പ്ലാൻ കൈവശാനുഭവ സർട്ടിഫിക്കറ്റ് എന്നിവ തയ്യറാക്കി നൽകുന്നതിൽ അപേക്ഷകരിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി അപേക്ഷകർ പറഞ്ഞു ടിയാൻ്റെ കൈവശം 3 മാസത്തിൽ കൂടുതൽ പഴക്കമുള്ള അപേക്ഷകൾ ഉൾപ്പെടെ 38 അപേക്ഷകളിൽ നടപടി സ്വീകരിക്കാതെ വച്ചിരിക്കുന്ന തായി കണ്ടെത്തി.
ഒരു അപേക്ഷകനിൽ നിന്നും ഗുഗിൽ പേവഴി 500 രൂപ കൈക്കൂലി വാങ്ങിയതായും നേരിട്ട് 500 രൂപ വാങ്ങിയതായും മറ്റും തെളിവ് ലഭിച്ചു ടി വില്ലേജിൽ ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ 25 എണ്ണം പെൻ്റിംഗ് ഉള്ളതായും ആയതിൽ 8 അപേക്ഷകൾ 6 മാസത്തിൽ കൂടുതൽ പഴക്കമുള്ളതായും അപേക്ഷ
സീനിയോറിറ്റി മറികടന്ന് 4 അപേക്ഷകൾ തീർപ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും കണ്ടെത്തിഅയർക്കുന്നം വില്ലേജ് ഓഫീസർക്കെതിരെ പൊതുജനങ്ങൾക്ക് വ്യാപക പരാതി ഉള്ളതായും സമയ ബന്ധിതമായി ഒരു അപേക്ഷകളിലും നടപടി സ്വീകരിക്കുന്നില്ല എന്നും അറിവായി റിക്കാർഡുകളും മറ്റും വേണ്ടവണ്ണം പരിപാലിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി കാണപ്പെട്ടു.
ബ്രഹ്മമംഗലം വില്ലേജ്കുറിച്ചി വില്ലേജ്, എരുമേലി തെക്ക് വില്ലേജ് എന്നിവിടങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്ന പൊതുവായ അപാകതകൾ കാണപ്പെട്ടിട്ടുള്ളതാണ്
മിന്നൽ പരിശോധനയിൽ
DySP മാരായ രവികുമാർ VR;മനോജ് കുമാർ PV;CI മാരായ;മഹേഷ് പിള്ള;രമേശ് ജി;സുനു മോൻ കെ;പ്രതീപ് എസ്;SI മാരായ;സ്റ്റാൻലി തോമസ്;ജെയ്മോൻ വി.എം
പ്രസാദ് കെ.സി;പ്രതിപ് പി എൻ;ജോസഫ് ജോർജ്ജ്;എന്നിവരുടെ നേത്രത്വത്തിൽ ആണ് മിന്നൽ പരിശോധന നടന്നത്