Kerala

കൊലയാളി കാട്ടാന ബേലൂര്‍ മഗ്ന വീണ്ടും ജനവാസ മേഖലയില്‍

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂര്‍ മഗ്ന വീണ്ടും ജനവാസ മേഖലയില്‍. പെരിക്കല്ലൂരില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കബനി പുഴ കടന്നാണ് ആന ഇവിടെ എത്തിയത്. ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു.

അതേസമയം പത്ത് ദിവസത്തോളമായിട്ടും ബേലൂര്‍ മഗ്നയെ പിടികൂടാനാകാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ പുല്‍പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങിയിരുന്നു.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. രാവിലെ പത്തിന് റവന്യൂ മന്ത്രി കെ രാജന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, തദ്ദേശമന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top