കോട്ടയം :പാലായുടെ സ്വന്തം ജിംനേഷ്യമായ ഇൻ്റെർ നാഷണൽ ജിംമ്മിൽ നിന്ന് 100 കണക്കിന് ദേശീയ – അന്തർദേശീയ കായിക താരങ്ങൾ ജന്മമെടുത്തിട്ടുണ്ട് അവരിൽ നിന്നും തികച്ചും വ്യത്യസ്ഥനായ ഒരാളുണ്ട് ഇന്ന് ഈ ജീം നേഷ്യത്തിൽ ചെറിയ ശരീരവും വലിയ മനസ്സുമുള്ള ഒരു പാവം ജീവനക്കാരൻ.
ജിംമ്മിൻ്റെ അമരക്കാരൻ മിസ്റ്റർ ഇന്ത്യൻ ബേബി പ്ലാക്കൂട്ടത്തിന്റെ ജിംമ്മിൽ ജോലിയിൽ പ്രവേശിച്ചിട്ട് ‘4 വർഷങ്ങൾ ആകുന്ന ജോർജ്ജ് ഇന്നെലെ വൈകുന്നേരം (19-02-2024) പാലാ ടൗണിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ പാലാ വലിയപാലത്തിൻ്റെ നടുവിൽ നടന്ന് എത്തിയപ്പോൾ ഒരു പത്ര പേപ്പറിൽ എന്തോ പൊതിഞ്ഞു കിടക്കുന്നത് കണ്ടു എടുത്തു നോക്കിയപ്പോൾ തൻ്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിയാത്ത വിധം ഞെട്ടി പോയി ജോർജ്ജ് എട്ട്സ്വർണ്ണ വളകൾ (8 പവൻ ) അത് ഉടനെ കൊണ്ടുപോയി തൻ്റെ മുതലാളിയെ ഏല്പിച്ച് ജോർജ്ജ്മറ്റുള്ളവർക്ക് മാതൃകയാകുന്ന ലോക ചാമ്പ്യനായി മാറി.
തൻറെ ഇല്ലായ്മയുടെ നടുവിൽ വേണമെങ്കിൽ ജോർജിന് ആരെയും അറിയിക്കാതിരിക്കാമായിരുന്നു.പക്ഷേ തന്റെ മാതാപിതാക്കൾ തനിക്ക് പകർന്നു തന്ന ഈശ്വര മൂല്യങ്ങളെ മുറുകെപ്പിടിച്ച ജോർജ് മലയാളികൾക്ക് മാതൃകയായി മാറി തന്റെ മുതലാളിയെ ഏൽപ്പിച്ച സ്വർണ്ണം എത്രയും വേഗം പോലീസിൽ ഏൽപ്പിക്കുന്നതിന് വേണ്ടി തീരുമാനിച്ച് തൻറെ മുതലാളിയെയും കൂട്ടി നേരെ പോലീസ് സ്റ്റേഷനിലെത്തി പാലാ സബ്ഇൻസ്പെക്ടർ V L ബിനു അവർകൾ പോലീസ് സ്റ്റേഷൻ PRO SI രാജീവ്,സ്പെഷ്യൽ ബ്രാഞ്ച് SI ബിനോയ് തോമസ്, ഇൻറർനാഷണൽ ജിം പാലാ മിസ്റ്റർ ബേബി പ്ലാക്കൂട്ടം;ലിബി മൂഴയിൽ;അനിൽ പങ്കജ്;രഞ്ജിത്ത് മീനാഭവൻ എന്നിവരുടെ സാന്യധ്യത്തിൽ ഉടമയ്ക്ക തിരികെ നൽകി.
നന്മയുടെ വഴികാട്ടിയായ ജോർജ് കൊഴുവനാൽ മാടയാംങ്കൽ കുടുംബാംഗമാണ് ജോർജ്ജോർജിന്റെ ഭാര്യ സൗമ്യ , 8 ക്ലാസ് വിദ്യാർത്ഥിയായ സാഗറാണ് മകൻ അമ്മ ചേച്ചമ്മയും അടങ്ങുന്നതാണ് ജോർജിന്റെ കുടുംബം. ജോർജിനും ജോർജിന്റെ കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹവും പ്രാർത്ഥനയും ആശംസിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ എഴുത്തുകൾ നിരന്നു കഴിഞ്ഞു.