ഇടുക്കി :റിട്ടയേർഡ് പോലിസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തി .ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം .മറയൂർ സ്വദേശി ലക്ഷ്മണൻ ആണ് കൊല്ലപ്പെട്ടത്.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് പോലീസ് സബ്ബ് ഇൻസ്പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. പ്രതിയെ പോലീസ് കസ്റ്റടിയിലെടുത്തു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും