Kerala

മുൻ സീറ്റിലിരുന്ന വ്യക്തി ബെൽറ്റ് ധരിച്ചില്ല;മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോർ വാഹനവകുപ്പിന്റെ പിഴ

തിരുവനന്തരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോർ വാഹനവകുപ്പിന്റെ പിഴ.മുൻ സിറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ.

കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം.500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.

പിഴയിടുമ്പോൾ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിൻ്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top