Kerala

കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം;സംസ്ഥാനത്തെ 4 ജില്ലകളിൽ താപനില വീണ്ടും ഉയരും

സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്ന് (തിങ്കൾ) സംസ്ഥാനത്തെ 4 ജില്ലകളിൽ താപനില വീണ്ടും ഉയരും. കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ചൂട് കൂടും. നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഫെബ്രുവരി 18, 19 തിയതികളിൽ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും പകൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.വേനൽ കടുത്തതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരപട്ടണമായ പുനർഷം പരിസര പ്രദേശങ്ങളും കടുത്ത ചൂടിലേക്ക്, നഗരത്തിൽ സൂര്യാഘാതത്തിന് സാധ്യത നഗര ത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി താരതമ്യേന താഴ്ന്ന പ്രദേശമായ കലയനാട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിച്ചിട്ടുള്ള താപമാപിനിയിൽ കഴിഞ്ഞദിവസം 37 ഡിഗ്രി ചൂടു രേഖപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് പുനലൂർ

കഴിഞ്ഞവർഷം പുനലൂരിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകൾക്ക് സൂര്യതാപം ഏറ്റിരുന്നു.

ചൂട് കൂടിയതോടെ മലയോര മേഖലയിലെ കല്ലടയാർ ഉൾപ്പടെയുള്ള വിവിധ കുടിവെള്ള സ്രോതസ്സുകളിൽ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെന്മല, ആര്യനാവ് പുനലൂർ മുനിസിപ്പാലിറ്റി, കരവാളൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top