കോട്ടയം :കോട്ടയത്തിന്റെ അക്ഷര നഗരിയിൽ അങ്കം കുറിക്കുവാൻ ഫ്രാൻസിസ് ജോർജിനെ യു ഡി എഫ് നേതാവും ;കേരളാ കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫ് ചുമതലപ്പെടുത്തി.യു ഡി എഫ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് കോട്ടയത്ത് പി ജെ ജോസഫ് ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
മോൻസ് ജോസഫ്;പി സി തോമസ്;സജി മഞ്ഞക്കടമ്പൻ എന്നിവർ സന്നിഹിതരായിരുന്നു.എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് (എം) ലെ തോമസ് ചാഴിക്കാടനെ രണ്ടു ദിനങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു.
ഇവനല്ലോ അങ്കം ജയിക്കേണ്ടത്…ഇവനല്ലോ അങ്കം നയിക്കേണ്ടത്
കര്‍ഷക രാഷ്ട്രീയം കേരളത്തിന്റെ രാഷ്ട്രീയമാക്കി മാറ്റിയ കേരളാ കോണ്‍ഗ്രസ് സ്ഥാപക അമരക്കാരന്‍ കെ.എം.ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്,പകരക്കാരനല്ലാതെ അമരക്കാരനായ രാഷ്ട്രീയ നേതാവിന്റെ പിന്‍ഗാമി തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ക്കുടമയാണ് ഫ്രാന്‍സിസ് ജോര്‍ജ്. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ രൂപം നല്‍കിയ കേരള കോണ്‍ഗ്രസ് കര്‍ഷക ക്ഷേമം ഉയര്‍ത്തിപ്പിടിച്ചതിന് പിന്നില്‍ ഒട്ടനവധി ത്യാഗോജ്വല കഥകള്‍ പറയാനുണ്ട്.കര്‍ഷകന്റെ കണ്ണീരില്‍ വാര്‍ത്തെടുത്ത കേരള കോണ്‍ഗ്രസിനൊപ്പം സഞ്ചരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി സുപരിചിതനാണ്.കേരളത്തിലെ കര്‍ഷകരുടെ മനസും രാഷ്ട്രീയവും കണ്ടും കേട്ടും വളര്‍ന്ന ഫ്രാന്‍സിസ് ജോര്‍ജിന് പുതിയ ദൗത്യം പുതുമയല്ല.
കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയും ആയിരുന്ന കെ.എം. ജോര്‍ജിന്റെയും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്ന മാര്‍ത്താമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1955 ഒകേ്ടാബര്‍ 8-ാം തീയതിയായിരുന്നു ജനനം.മൂവാറ്റുപുഴ നിര്‍മ്മല ഇംഗ്ളീഷ് മീഡിയം ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബാഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദം. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.വിദ്യഭ്യാസത്തിന് ശേഷം ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു.
പഠനകാലയളവില്‍ തന്നെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടര്‍ന്ന് കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ രാഷ്ര്ടീയ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ നിയോഗം. 1999ലും 2004 ലും ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകസഭാ അംഗമായിരുന്ന കാലത്ത് വിദേശകാര്യം,പ്രതിരോധം,വ്യവസായം, വാണിജ്യം, മാനവ വിഭവശേഷി വികസനം,പബ്ലിക്ക് അണ്ടര്‍ടേക്കിങ്ങ്, കൃഷി, പൊതു വിതണം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭാ അംഗമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതിലും സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിലും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങളും പൊതുവികസനവും ഇടുക്കി മണ്ഡലത്തിലെ പ്രാദേശിക പ്രശ്‌നങ്ങളും ലോക്‌സഭയുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നിരുന്നു.റബര്‍ ഉള്‍പ്പെടെ ഉള്ള കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭിക്കാന്‍ വേണ്ടി ലോക്‌സഭക്ക് ഉള്ളിലും പുറത്തും ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ലോകസഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച എം.പി.മാരില്‍ ഒരാളായിരുന്നു.
ലോക്‌സഭ നടപടികളിലെ ക്രിയാത്മകമായ ഇടപെടലുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി,ഡോ. മന്‍മോഹന്‍സിംഗ്, യു.പി.എ. അദ്ധ്യക്ഷ സോണിയാഗാന്ധി, ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ അഭിനന്ദിച്ചിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ് ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ പ്രവീണ്യമുളള ഫ്രാന്‍സിസ് ജോര്‍ജ് നിരവധി ദേശീയ,അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുക്കുകയും കൃഷി, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ സംബന്ധിച്ച് പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി എം.പി. എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ .
ഇടുക്കിയുടെ പിന്നോക്കാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാമിനാഥന്‍ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിക്കായി 1126 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുകയും അത് നടപ്പിലാക്കുവാനും സാധിച്ചു.
ഇടുക്കി ജില്ലയില്‍ ആദ്യമായി കേന്ദീയ വിദ്യാലയം കൊണ്ടുവന്നു.സ്ത്രീകളുടെയുഗ കുട്ടികളുടെയും ക്ഷേമത്തിനായി സ്വാദാര്‍ ഹോം ആരംഭിച്ചു.
ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിനായി ഹൈറേഞ്ചില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭ്യമാക്കി.
പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ 273 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 25 റോഡുകളുടെ നിര്‍മ്മാണത്തിനായി 120 കോടി രൂപ അനുവദിച്ചു.
നെടുങ്കണ്ടത്തും തൊടുപുഴയിലും സ്‌പൈസസ് പാര്‍ക്കിനുള്ള അനുമതി ലഭ്യമാക്കി.
ഗ്രാമീണ മേഖലയുടെ വൈദ്യുതീകരണത്തിനായി (ആര്‍.ജി.ജി.വി.വൈ) സ്‌കീമില്‍ 20 കോടി രൂപ അനുവദിച്ചു.ഇടുക്കിയെ ആഗോള ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുന്നതിനായി ഇടുക്കി അണക്കെട്ടിനോടനുബന്ധിച്ച് ഉദ്യാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് നാലരക്കോടിയുടെ കേന്ദ്ര പദ്ധതി ലഭ്യമാക്കി.
കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപികഷൈനിയാണ് ഭാര്യ. മക്കള്‍ ജോര്‍ജ്,ജോസ്,ജേക്കബ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ