Politics

പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർത്ഥിയായേക്കും;പ്രായാധിക്യം പി സി ജോർജിനെ തളർത്തുന്നു

പത്തനംതിട്ട:ബി.ജെ.പിക്ക്‌ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായി വരുന്നത്  പി.സി. ജോര്‍ജ്‌ ന്റെ മകൻ ഷോൺ ജോർജ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി .കഴിഞ്ഞ തവണ ബിജെപി ഗണ്യമായ വോട്ടുകൾ സമാഹരിച്ച് അവരുടെ എ ഗ്രിഡ് മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട .

മണ്ഡലത്തില്‍ വിവിധ ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കുള്ള സ്വാധീനമാണ്‌ ബി.ജെ.പിയുടെ ഈ നീക്കത്തിനു പിന്നില്‍.പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന നീക്കങ്ങൾ പലത് നടത്തിയ ഈ അഭിഭാഷകൻ ഒരർത്ഥത്തിൽ ഒരു ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്.ഹൈക്കോടതിയിൽ ഷോൺ ജോർജ് ഫയൽ ചെയ്ത കേസുകളൊക്കെ തന്നെ പിണറായി സർക്കാരിനെ വെട്ടിലാക്കാൻ ഉറച്ചുള്ളതാണ്.വിവിധ ക്രൈസ്തവ മത മേധാവികളുമായി പി സി ക്കുള്ള ബന്ധം വോട്ടുകളാണ് മാറുമെന്ന വിശ്വാസമാണ് ബിജെപി നേതാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുള്ളത് .

.പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ യു.ഡി.എഫിനായി നാലാം തവണയും മത്സരിക്കുമെന്ന്‌ ഉറപ്പായിരിക്കുകയാണ്‌. ആദ്യഘട്ടത്തില്‍ ആന്റോ മണ്ഡലം മാറുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു.ഇതിനിടെ മുൻ ഡി സി സി പ്രസിഡണ്ടും കൂട്ടരും സിപിഎം ൽ ചേർന്നത് ഇടതുപക്ഷത്തിന് പ്രചാര ആയുധമാണെങ്കിലും;ബാബു ജോര്ജും കൂട്ടരും എന്ന് പറയേണ്ട കാര്യമില്ല അദ്ദേഹം മാത്രമേ പോയിട്ടുള്ളൂ എന്ന നിലപാടിലാണ് കോൺഗ്രസ് പതനംതിട്ട ഡി സി സി.അഴിമതിയും ;അഹങ്കാരവും കൈമുതലാക്കിയ ബാബു ജോർജിന് സംഘടനാ തത്വങ്ങളെ കുറിച്ച് യാതൊരു ബോധ്യവുമില്ലാത്ത ആളാണെന്നും ഡി സി സി വക്താവ് പറഞ്ഞു .അതൊരു ജൂനിയർ മാൻഡ്രേക്ക് ആയിരുന്നു;സന്തോഷത്തോടെ സിപിഎം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഡി സി സി വക്താക്കൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മൂന്നു വ്യത്യസ്‌ത സ്‌ഥാനാര്‍ഥികളെയാണ്‌ ആന്റോയെ നേരിടാന്‍ സി.പി.എം. ഇറക്കിയത്‌. ഇത്തവണയും ഇതേ നീക്കമാണ്‌ സി.പി.എം. നടത്തുന്നത്‌. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ സൂചന. അദ്ദേഹം, ഏതാനും മാസങ്ങളായി മണ്ഡലത്തില്‍ സജീവവുമാണ്‌. ഐസക്‌ അല്ലെങ്കില്‍ റാന്നി മുന്‍ എം.എല്‍.എ. രാജു ഏബ്രഹാം സ്‌ഥാനാര്‍ഥിയാകും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top