ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേവഗൗഡയ്ക്ക് മൂത്രത്തിൽ പഴുപ്പിനൊപ്പം കടുത്ത പനിയും ചുമയുമുണ്ടായിരുന്നു എന്നാണ് കാർഡിയോളജിസ്റ്റും അദ്ദേഹത്തിന്റെ മരുമകനുമായ ഡോ സിഎൻ മഞ്ജുനാഥ് പറഞ്ഞത്. മൂന്നു ദിവസമായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും കുറച്ചുദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.