പത്തനംതിട്ട: ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനും അവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുമായി പ്രത്യേക പദ്ധതിയുമായി സിപിഐഎം.
പാര്‍ട്ടി നേരിട്ട് നടത്താതെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള സംഘടന പോക്ഷക വിഭാഗമായി പ്രവര്‍ത്തിച്ചായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. ഈ സംഘടനയുടെ ഏരിയാകമ്മിറ്റി രൂപീകരിക്കലാവും ആദ്യ ഘട്ടം.