കൊല്ലം∙ വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊല്ലം വാളകത്താണ് സംഭവം. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയെയാണ് പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
വെറ്റില വിൽക്കാനായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപന്നിയെ ഇടിച്ചത്. വാളകം മേഴ്സി ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു സംഭവം. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു. പിന്നീട് കറിവയ്ക്കുകയായിരുന്നു.