കോട്ടയം :കടനാട് :ഡി വൈ എഫ് ഐ പ്രവർത്തകനെ സമൂഹ വിരുദ്ധൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കഴിഞ്ഞ ദിവസമാണ് രണ്ടു വിദ്യാർഥികൾ അയല്പക്കത്തെ മരണ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ സമൂഹ വിരുദ്ധനായ ഗുണ്ടാ ഇവരെ തടഞ്ഞു നിർത്തി മർദ്ദിച്ചത്.റോഡിൽ വീണ കുട്ടിയെ കല്ല് കൊണ്ട് ഇടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു .
പ്രതിഷേധ യോഗം DYFI ജില്ല വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. കെ ആർ അമീർഖാൻ DYFI ജില്ല കമ്മിറ്റി അംഗം, E A സവാദ് ബ്ലോക്ക് പ്രസിഡൻ്റ്,ജിത്തു കുര്യാക്കോസ് മേഖല സെക്രട്ടറി,ജസ്റ്റിൻ സെബാസ്റ്റ്യൻ ബ്ലോക്ക് കമ്മറ്റി അംഗം, ബ്ലോക്ക് കമ്മറ്റി അംഗം എബിൻ അഗസ്റ്റിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.