ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യം ഏർപ്പെട്ട കരാറുകൾ, കൊടുംചൂട് എന്നിവയാണ് കർഷകരെ ആകെ വലിച്ചത്. കാർഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.