കോട്ടയം :തന്റെ എതിരാളി ഫ്രാൻസിസ് ജോർജിനെ കുറിച്ച് ഫേസ്‌ബുക്കിൽ ആക്ഷേപകരമായ പരാമർശം നടത്തിയ തോമസ് ചാഴികാടനെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി ജോസഫ് വിഭാഗം രംഗത്തെത്തി .കോട്ടയത്തെ ലോക്സഭാ തെരെഞ്ഞെടുപ്പ് അത്യന്തം വാശിയേറിയതാകുമെന്നുള്ളതിന്റെ സൂചനയാണ് ഈ പ്രസ്താവന യുദ്ധത്തെ നിരീക്ഷകർ കാണുന്നത് .
താൻ ഇതുവരെ ഒരേ ചിഹ്നത്തിലാണ് മത്സരിച്ചു വിജയിച്ചതെന്നുള്ള അദ്ദേഹത്തിന്റെ പരാമർശത്തെ ജോസഫ് വിഭാഗം പിച്ചി ചീന്തുന്നു.ഒരേ ചിഹ്നത്തിൽ നിൽക്കുവാനുള്ള സാഹചര്യം ഒരുക്കിയത് യു ഡി എഫ് ആയിരുന്നു എന്നുള്ള വാദമാണ് പിജെ വിഭാഗം ഉന്നയിക്കുന്നത് .ഫ്രാൻസിസ് ജോർജ് തോൽക്കുന്ന സ്ഥാനാര്ഥിയാണെന്ന് ചാഴികാടൻ ആക്ഷേപിക്കുമ്പോൾ ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരെഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്‌ബലേറിയിൽ നിന്നും തോൽക്കുകയും ഒരു വർഷത്തിന് ശേഷം കർണ്ണാടകത്തിലെ ചിക്കമഗല്ലൂർ നിന്നും മത്സരിച്ചു വിജയിക്കുകയും ചെയ്തിട്ടില്ലേ എന്നും ജോസഫ് വിഭാഗം ചോദിക്കുന്നു.
ഇന്ദിരാഗാന്ധിയെ ന്യൂറംബർഗ് മാതൃകയിൽ ശിക്ഷിക്കണമെന്ന് അന്ന് പറഞ്ഞ ചരൺസിംഗ് ഒരു വർഷത്തിന് ശേഷം ഇന്ദിരാഗാന്ധിയുടെ പിന്തുണ തേടിയതും കാലത്തിന്റെ ഗതി വിഗതികളാണ് സൂചിപ്പിക്കുന്നത് .എന്തിനു പനമ്പള്ളി ഗോവിന്ദമേനോൻ തോറ്റിട്ടുള്ള നാടാണ് കേരളം.കെ കരുണാകരൻ തോറ്റിട്ടുണ്ട് .പക്ഷെ പില്കാലത്ത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രവും ഇവരായി മാറുന്നതാണ് കേരളവും ഇന്ത്യയും കണ്ടതെന്നും ജോസഫ് വിഭാഗം ചാഴിക്കാടനെ ഓർമിപ്പിക്കുന്നു .
കോട്ടയം പാർലമെൻ്റ്ഇടതുപക്ഷ സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ താൻ ഇതുവരെയായും മത്സരിച്ചു ജയിച്ചത് ഒരേ ചിഹ്നത്തിലാണന്ന വീമ്പു പറച്ചിൽ അതു UDF മുന്നണിയിൽ നിന്നുകൊണ്ടു മത്സരിച്ചപ്പോഴാണെന്ന് മറക്കരുതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ അഭിപ്രായപ്പെട്ടു.ഇപ്പോഴും ആചിഹ്നത്തിൽ തന്നെ മത്സരിക്കാനാകുന്നതും UDF പ്രവർത്തകരുടെ വിയർപ്പിൻ്റെ ഫലമായാണന്നും മറക്കരുത്.
പാർട്ടി വിഭാഗീയത ഉണ്ടായപ്പോൾ ഭൂരിപക്ഷം ഉന്നതാധികാര സമതി അംഗങ്ങളും ഭാരവാഹികളും എം എൽ എമാരും പിജെ ജോസഫ് സാറിനൊപ്പം അണിചേർന്നപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ MP മാർക്ക് 5 പോയിൻ്റു വീതം നൽകുകയും MLA മാർക്ക് ഒരു പോയിൻ്റും നൽകി ചിഹ്നം അനുവധിച്ചപ്പോൾ 2MP മാരുടെ ബലത്തിൽചിഹ്നം നിങ്ങൾക്കു സ്വന്തമായെങ്കിൽ അത് UDF പ്രവർത്തകൾ നിങ്ങൾക്ക് നൽകിയ ദാനമണന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ പാലായിലും കടുത്തുരുത്തിയിലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു നടന്ന പുതുപ്പള്ളിയിലെ കേരള കോൺഗ്രസിൻ്റെ ശക്തി മേഖലയിൽ കലിൻ്റെ അടിയിൽ നിന്ന് മണ്ണൊലിച്ചു പോയത് ഇതുപോലുള്ള വീമ്പു പറച്ചിൽ നടത്തുമ്പോൾ ഒർത്തിരിക്കുന്നതു നല്ലതാണ്. UDF നെ വഞ്ചിച്ച് ഇടതു പാളയത്തിൽ പോയ ജോസ് കെ മാണിയോട് കേരള കോൺഗ്രസിൻ്റെ തട്ടകമായ പാലായിൽ പാലാക്കാർ എടുത്ത നിലപാട് ഈ പാർലെമെൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ജനങ്ങൾ കൈക്കൊള്ളുവാൻ പോകുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് യു ഡി എഫിന്റെ യോഗത്തിൽ സീറ്റു വിഭജന തീരുമാനം പ്രഖ്യാപിക്കും .നാളെ കോട്ടയത്ത് ചേരുന്ന കേരളാ കോൺഗ്രസ് യോഗത്തിൽ വച്ചാകും ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക .