Kerala

കാട്ടാന ആക്രമണം: പൊലീസ് നീക്കം പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാനെങ്കിൽ ശക്തമായ പ്രതിരോധം; ബിഷപ്പ് മാർ ജോസ് പൊരുന്നേടം

മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടിയിൽ ഉണ്ടായ സമരത്തിന്റെ പേരിൽ കർഷകർക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കമെങ്കിൽ അതിനെതിരായ ശക്തമായ പ്രതികരണം ഉയർന്നു വരുമെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം.

കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമാനമായ പ്രക്ഷോഭങ്ങൾ ഇനിയും കാണേണ്ടി വരുമെന്നും ബിഷപ്പ്  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top