India

കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്

ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4 മണി മുതലാണ് പരിശോധന തുടങ്ങിയത്. ചെന്നൈയിൽ മാത്രം 8 ഇടങ്ങളിൽ പരിശോധന നടന്നു. മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായി സൂചന ഉണ്ട്.

കേസിൽ നാലാം തവണയാണ് എൻ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറിൽ കോട്ട ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top