കോഴിക്കോട്: ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവിൽ ഒരു കുടുംബത്തിലെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. കുന്ദമംഗലം കാരിപറമ്പത്ത് സിന്ധു എന്ന മിനി (48), മകൾ ആതിര (24), കുന്ദമംഗലം പൊയ്യ കുഴിമണ്ണിൽ വീട്ടിൽ ഷിജുവിന്റെ മകൻ അദ്വൈത് (12) എന്നിവരാണ് മരിച്ചത്.
നാട്ടുകാർ ചേർന്നു രക്ഷിച്ച ഷിജുവിന്റെ ഭാര്യ ഷിനുജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്വൈതിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ മറ്റു രണ്ടുപേർ കൂടി അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം.