പാലക്കാട്: ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജങ്ഷന് -തൃശൂര്‍ എക്സ്പ്രസ് (06461) സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കി.
06455 നമ്പര്‍ ഷൊര്‍ണൂര്‍ -കോഴിക്കോട് എക്സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് -ഷൊര്‍ണൂര്‍ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂര്‍ -ഷൊര്‍ണൂര്‍ എക്സ്പ്രസ്, 06467 ഷൊര്‍ണൂര്‍ – നിലമ്പൂര്‍ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.
വൈകി ഓടുന്ന ട്രെയിനുകള്‍
ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 15.25ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും.
ഭാഗികമായി റദ്ദാക്കിയവ
ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരില്‍നിന്ന് പുറപ്പെടുന്ന 16609 തൃശൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ഷൊര്‍ണൂര്‍ ജങ്ഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടും.
മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിന്‍ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.
22638 മംഗളൂരു സെന്‍ട്രല്‍ -ഡോ. എം.ജി.ആര്. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്?ഷനില്‍നിന്ന് പുറപ്പെടും.