അബുദബി: യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുക. അദ്ദേഹം യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഫെബ്രുവരി 14 നാണ് ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിക്കുന്നത്. ഫെബ്രുവരി 18ന് ക്ഷേത്രം പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ക്ഷേത്രം. കഴിഞ്ഞ 8 മാസങ്ങൾക്കിടെ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത് ഇത് മൂന്നാം തവണയാണ്.