Kerala

കൈലാസനാഥിന്റെ കുടുംബത്തിന് സ്‌നേഹ തണലൊരുക്കി ഡി.വൈ.എഫ്.ഐ; താക്കോല്‍ദാനം നിര്‍വഹിച്ച് മന്ത്രി വിഎന്‍ വാസവന്‍

മരണശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കൈലാസത്തിന്റെ അവയവങ്ങള്‍ ഏഴു പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. മരണാനന്തരം കൈലാസനാഥിന്റെ നിര്‍ധന കുടുംബത്തിന്റെ സംരക്ഷണം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുകയായിരുന്നു. സഹോദരിയുടെ പഠന ചെലവിനൊപ്പം, കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് ഡി.വൈ.എഫ്.ഐ യാഥാര്‍ത്ഥ്യമാക്കിയത്. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണി കഴിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.

ജില്ലയിലെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണത്തിന് ആവശ്യമായ തുക സമാഹരിച്ചത്. താക്കോല്‍ദാന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളായ ബി സുരേഷ് കുമാര്‍ മഹേഷ് ചന്ദ്രന്‍ എന്നിവരും സന്നിഹിതരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top