Kerala

ഹരിത കര്‍മ്മ സേന അംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന് പരാതി, നടപടി

തൃശൂര്‍: ഹരിത കര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതിയില്‍ നടപടി ആരംഭിച്ചതായി ചാഴൂര്‍ പഞ്ചായത്ത് അധികൃതര്‍. പരാതി എസ്പി ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മാലിന്യ സംസ്‌ക്കരണ നിയമ ലംഘനത്തിന് പഞ്ചായത്ത് നോട്ടീസ് നല്‍കുന്നതും, പിഴ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത സംഭവത്തെ മാലിന്യ മുക്ത നവകേരളം സംസ്ഥാന ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അതീവ ഗൗരവത്തോടെ കാണുന്നതെന്നും കേസിന്റെ പുരോഗതി വിലയിരുത്തുന്നുമുണ്ടെന്ന് നവ കേരള മാലിന്യ മുക്ത കാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ- കോര്‍ഡിനേറ്റര്‍ കെ.ബി ബാബു കുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top