പാലാ: മേലുകാവ് കവലയിൽ ഇന്നലെ വൈകിട്ട് ബൈക്കുകൾ ക്കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലങ്കര പടിക്കലത്ത് അജിത്ത് (22) പെരുമറ്റം മണ്ണൂപ്പറമ്പിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറു മണിയോടെ കാഞ്ഞിരം കവലയിലാണ് ബൈക്ക് കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരിൽ ഒരു യുവാവ് ലോറിക്കടിയിലേക്ക് തെറിച്ചു വീണിരുന്നു. തുടർന്ന് റോഡിൽ വീണ ഇവരുടെ മേൽ ടോറസ് ലോറി കയറിയാണ് അപകടം സംഭവിച്ചത്. തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. യുവാക്കൾ ഈരാറ്റുപേട്ട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു.
പരിക്കേറ്റ 2 യുവാക്കളെയും മേലുകാവ് പോലീസും നാട്ടുകാരും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഇതിൽ ഒരു യുവാവ് അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടതായി പ്രദേശ വാസികൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.