തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി പദവി ഒഴിയണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.
ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.