വണ്ടിപ്പെരിയാർ(ഇടുക്കി): വാർധക്യകാല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് 90 വയസുകാരി റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. കറുപ്പ് പാലം എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മയാണ് ബുധനാഴ്ച്ച വൈകീട്ട് ഏഴോടെ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്.
ഒന്നര മണിക്കൂറോളം പ്രതിഷേധം നീണ്ടതോടെ വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി അധികൃതരുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് പൊന്നമ്മയെ അനുനയിപ്പിച്ചു. കൂലിപ്പണിക്കാരനായ മകൻ മായനോടൊപ്പമാണ് പൊന്നമ്മ താമസിക്കുന്നത്.