Kerala

കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങുന്നവരെ പൊക്കാൻ ഒരു ദിവസം നീക്കിവച്ചപ്പോൾ പൊങ്ങിയത് 286 പേർ

കോട്ടയം :ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞവരെ പിടികൂടുന്നതിനായി ഇന്നലെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 45 പേർ പോലീസിന്റെ പിടിയിലായി. ചെറുതും വലുതുമായ വിവിധ കേസുകളിൽ പെട്ട് കോടതിയിൽ ഹാജരാകാതിരിക്കുകയും, കൂടാതെ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുന്നവരെ പിടികൂടുന്നതിനും വേണ്ടിയാണ് ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ 241 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന 45 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ എസ്.എച്ച്. ഓ മാർ എന്നിവരെ ഉൾപ്പെടുത്തി ഇന്നലെ രാവിലെ മുതല്‍ രാത്രി വരെയായിരുന്നു പരിശോധന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top